ഭൂരിഭാഗം വിമതരും പത്രിക പിന്‍വലിച്ചില്ല;ഹിമാചലില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തലവേദന


ഷൈന്‍ മോഹന്‍

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തംപാര്‍ട്ടിയെ വെല്ലുവിളിച്ച് വിമത സ്ഥാനാര്‍ഥികളായവര്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തലവേദനയാകുന്നു. സ്വതന്ത്രരായി മത്സരിക്കുന്ന വിമതരെ പിന്തിരിപ്പിക്കാനുള്ള പാര്‍ട്ടികളുടെ അനുനയനീക്കം പൂര്‍ണമായും വിജയിച്ചില്ല. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം കഴിഞ്ഞപ്പോള്‍ പതിനഞ്ചിലേറെ വിമതരാണ് മത്സരരംഗത്തുള്ളത്.

മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് സ്വതന്ത്രരായി മത്സരിക്കാനിറങ്ങിയത്. അതേസമയം, വിമതനായി മാറിയ മുന്‍ എം.പി. മഹേശ്വര്‍ സിങ്ങിനെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കുന്നതില്‍ ബി.ജെ.പി. വിജയിച്ചു. അല്ലെങ്കില്‍ കുള്ളു, ബന്‍ജാര്‍ മണ്ഡലങ്ങളില്‍ ബി.ജെ.പി.ക്ക് വലിയ തലവേദനയാകുമായിരുന്നു. ചില വിമതരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസിനും സാധിച്ചു.



ചിന്ദ്പൂര്‍ണിയില്‍നിന്ന് കുല്‍ദീപ് കുമാര്‍, എം.എല്‍.എ.മാരായ കുല്‍ദീപ് കുമാര്‍ (ഝണ്ഡുട്ട), തിലക് രാജ് (ബിലാസ്പുര്‍) എന്നിവരെക്കൊണ്ട് കോണ്‍ഗ്രസ് പത്രിക പിന്‍വലിപ്പിച്ചു. എന്നാല്‍, ഒട്ടേറെ വിമതര്‍ പിന്‍മാറാന്‍ തയ്യാറായില്ല. മുന്‍മന്ത്രി ഗംഗുറാം മുസാഫിര്‍ (പച്ചാദ്), മുന്‍ എം.എല്‍.എ.മാരായ സുഭാഷ് മാംഗ്ലെറ്റ് (ചോപല്‍), ജഗ്ജീവന്‍ പാല്‍ (സുല്ലാ) എന്നിവരാണ് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സ്വതന്ത്രരായി മത്സരിക്കുന്നവര്‍. വിജയ് പാല്‍ ഖാച്ചി, ഇന്ദു വര്‍മ (തിയോങ്), സഞ്ജീവ് ഭണ്ഡാരി (ജോഗിന്ദര്‍ നഗര്‍), പരസ് റാം (അണ്ണി) എന്നിവരും കോണ്‍ഗ്രസില്‍ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് വിമതരായി മത്സരിക്കുന്നുണ്ട്. ബി.ജെ.പി.ക്കാവട്ടെ മുന്‍ എം.പി. കൃപാല്‍ പാര്‍മര്‍ (ഫത്തേപുര്‍), ധര്‍മശാലയില്‍നിന്നുള്ള മുന്‍ എം.എല്‍.എ. വിപിന്‍ നെഹ്റിയ, കിന്നോര്‍ മുന്‍ എം.എല്‍.എ. തേജ്വന്ത് നേഗി, ദേഹ്രയിലെ ഹോഷിയാര്‍ സിങ് എന്നിവര്‍ കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. കൂടാതെ, മനോഹര്‍ ധിമന്‍ (ഇന്ദോറ), രാം സിങ് (കുള്ളു), ഹിതേശ്വര്‍ സിങ് (ബന്‍ജാര്‍), ഇന്ദിര കപൂര്‍ (ചാമ്പ), പ്രവീണ്‍ ശര്‍മ (മണ്ഡി) എന്നിവരും ബി.ജെ.പി. വിമതരായി രംഗത്തുണ്ട്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാനദിവസം കഴിഞ്ഞപ്പോള്‍ ഹിമാചലിലെ 68 സീറ്റുകളിലേക്കായി 412 പേരാണ് രംഗത്തുള്ളത്.

Content Highlights: Himachal Votes 2022: Battle lines drawn, rebels may upset BJP & Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented