Photo: twitter.com|DeepakR85680
ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ ഞെട്ടിക്കുന്ന മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നൂറ് മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് ഉള്‍പ്പെടുന്ന മലയുടെ ഒരു ഭാഗം ഇടിഞ്ഞിറങ്ങുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ സിര്‍മൗര്‍ ജില്ലയിലെ കാളിദംഗിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് ദേശീയ പാത 707ല്‍ ഗതാഗതം മുടങ്ങി.
പവോന്‍ഡ സാഹിബ്- ഷില്ലായ് ഹട്‌കോട്ടി ദേശീയ പാതയുടെ ഭാഗമാണ് ഇടിഞ്ഞത്. മലയെ ചുറ്റി കടന്നുപോകുന്ന റോഡ് ഉള്‍പ്പെടുന്ന മലയുടെ ഭാഗം ഇടിഞ്ഞ് താഴുന്നതാണ് വീഡിയോയില്‍ ഉള്ളത്. നൂറു മീറ്ററോളം റോഡ് ഇങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
കനത്ത മഴയും മേഘവിസ്‌ഫോടനവും മൂലം ഏതാനും ദിവസങ്ങളായി ഹിമാചല്‍ മേഖലയില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും ഉണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സിര്‍മൗര്‍ ജില്ലയിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണ്ണിടിച്ചില്‍ മൂലം ലഹൗല്‍-സ്പിറ്റി മേഖലയില്‍ 175 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Himachal Pradesh Road stretch collapses due to landslide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..