പ്രതിഭാ സിങ്, സുഖ്‌വിന്ദർ സിങ് സുഖു, മുകേഷ് അഗ്നിഹോത്രി | Photo: ANI
ഷിംല: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിങ് സുഖു മുഖ്യമന്ത്രിയാവുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസഭാ കക്ഷിയോഗത്തിന് ശേഷം ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ ഭൂപേഷ് ബാഘേലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഞായറാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാവും.
തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും പ്രിയങ്കാ ഗാന്ധിയോടും സംസ്ഥാനത്തെ ജനങ്ങളോടും നന്ദി പറയുന്നതായി പ്രഖ്യാപനത്തിന് ശേഷം സുഖു പ്രതികരിച്ചു. തങ്ങളുടെ സര്‍ക്കാര്‍ മാറ്റം കൊണ്ടുവരും. ഹിമാചലിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരിക്കും. സംസ്ഥാനത്തിന്റെ വികസനത്തിനായി നമ്മള്‍ പ്രവര്‍ത്തിക്കുമെന്നും സുഖ്‌വീന്ദര്‍ സിങ് സുഖു പ്രതികരിച്ചു.
നാല് തവണ എം.എല്‍.എയായ സുഖ്‌വീന്ദര്‍ മുന്‍ പി.സി.സി. അധ്യക്ഷനുമാണ്. രാഹുല്‍ ഗാന്ധിയുമായി ഇദ്ദേഹത്തിന് അടുത്തബന്ധമാണെന്നാണ് കരുതപ്പെടുന്നത്. അഞ്ചുതവണ എം.എല്‍.എയായാളാണ് മുകേഷ് അഗ്നിഹോത്രി. പി.സി.സി. അധ്യക്ഷയും മുന്‍മുഖ്യമന്ത്രി വീരഭദ്രസിങിന്റെ ഭാര്യയുമായ പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാനനിമിഷം അവകാശവാദം ഉന്നയിച്ചെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം സുഖ്‌വീന്ദറിനൊപ്പമായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരുടെ മകന്‍ വിക്രമാദിത്യ സിങ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവില്‍ അത്തരം തീരുമാനമൊന്നും പാര്‍ട്ടി കൈക്കൊണ്ടിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് പ്രതിഭാ സിങ് നിയമസഭാകക്ഷിയോഗത്തിന് പിന്നാലെ പ്രതികരിച്ചു.
Content Highlights: himachal pradesh congress parliamentary party selects Sukhwinder Singh Sukhu as CM
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..