കുളു മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സുന്ദർ സിങ് ഠാക്കൂറിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ | Photo: ANI
ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ചവിജയത്തിന് പിന്നാലെ ആരാകണം മുഖ്യമന്ത്രിയെന്നു തീരുമാനിക്കാന്‍ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വെള്ളിയാഴ്ച ഷിംലയില്‍ യോഗം ചേരും. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ വൈകുന്നേരം മൂന്നുമണിക്കാണ് കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗം നടക്കുക.
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള രാജീവ് ശുക്ല, നിരീക്ഷകരായ ഭൂപേഷ് ബാഘേല്‍, ഭൂപേന്ദ്ര ഹൂഡ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗത്തില്‍ പാസാക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്, മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്വിന്ദര് സുഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍.
68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. 25 ഇടത്ത് ബി.ജെ.പിയും മൂന്നിടത്ത് സ്വതന്ത്രരും വിജയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.
Content Highlights: himachal pradesh congress mlas to meet today to decide chief minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..