ഹിമാചലിലും ഗുജറാത്തിലും ചൂടുപിടിച്ചു,പാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിച്ച് വിമതര്‍


ഹിമാചലിലെ കോൺഗ്രസ് പ്രചാരണ റാലിയിൽ നിന്ന് |ഫോട്ടോ:ANI

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ സ്വതന്ത്രരായി മത്സരിക്കുന്ന വിമതരെ അനുനയിപ്പിക്കാൻ ബി.ജെ.പി.യും കോൺഗ്രസും.

വിമതരെ അനുനയിപ്പിക്കുന്നതിൽ പാർട്ടികൾക്ക് എത്രത്തോളം വിജയിക്കാനാകുമെന്ന് പത്രിക പിൻവലിക്കാനുള്ള അവസാനദിവസമായ ശനിയാഴ്ച അറിയാം. 68 സീറ്റുകളിലേക്കായി നവംബർ 12-ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ഇതുവരെ 551 പേർ പത്രിക നൽകിയിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് മറുകണ്ടം ചാടി മത്സരിക്കുന്നവരെക്കാൾ സ്വതന്ത്രരായി മത്സരിക്കുന്ന വിമതർ നേടാൻ പോകുന്ന വോട്ടുകളിലാണ് പാർട്ടികൾക്ക് ആശങ്ക. 2017-ലെ തിരഞ്ഞെടുപ്പിൽ 34 മണ്ഡലങ്ങളിലും ജയിച്ച സ്ഥാനർഥികളുടെ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയായിരുന്നു. അതിനാൽ തങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ വിമതർ പിടിക്കുന്ന ഓരോവോട്ടും എതിർപാർട്ടിയുടെ ജയസാധ്യത വർധിപ്പിച്ചേക്കും. കൂടാതെ, ഇത്തവണ ശക്തമായി രംഗത്തുള്ള ആം ആദ്മി പാർട്ടിക്ക് കിട്ടുന്നത് ആരുടെ വോട്ടാകുമെന്നതും നിർണായകമാകും.

മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ, പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, സംസ്ഥാന ചുമതലയുള്ള അവിനാശ് റായ് ഖന്ന എന്നിവരുടെ നേതൃത്വത്തിലാണ് വിമതരെ അനുനയിപ്പിക്കാൻ ബി.ജെ.പി. ശ്രമം നടത്തുന്നത്. കോൺഗ്രസിലാവട്ടെ സംസ്ഥാന അധ്യക്ഷയും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്ങാണ് ഇതിന് മുൻകൈയെടുക്കുന്നത്. മുൻ എം.പി. മഹേശ്വർ സിങ്, മകൻ ഹിതേശ്വർ സിങ്, മുൻ രാജ്യസഭാംഗം കൃപാൽ പാർമർ, മുൻ എം.എൽ.എ.മാരായ തേജ്വന്ത് നേഗി, കെ.എൽ. ഠാക്കൂർ എന്നിവരാണ് ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രരായി മത്സരിക്കുന്നതിൽ പ്രമുഖർ. കോൺഗ്രസിലാവട്ടെ, മുൻ മന്ത്രിമാരായ ഗംഗുറാം മുസാഫിർ, കുൽദീപ് കുമാർ, മുൻ എം.എൽ.എ.മാരായ സുഭാഷ് മാംഗ്ലെറ്റ്, തിലക് രാജ്, ജഗ്ജീവൻ പാൽ, ബീരു റാം കിഷോർ തുടങ്ങിയവരാണ് വിമതരായി മത്സരരംഗത്തുള്ളത്.

മോദിയുടെ റാലി

ഹിമാചൽ പ്രദേശിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് നീങ്ങുന്ന ബി.ജെ.പി.ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ അഞ്ചുമുതൽ ഒമ്പതുവരെ സംസ്ഥാനത്ത് റാലികൾ നടത്തും. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, വിവിധ കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ റാലികളിൽ പങ്കെടുക്കും.

ചൂടുള്ള വിഷയമായി എൻ.പി.എസ്.

ഹിമാചലിൽ തുടർഭരണം ലക്ഷ്യമിടുന്ന ബി.ജെ.പി.ക്ക് മുഖ്യ തലവേദനകളിലൊന്ന് പുതിയ ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്.). പെൻഷൻ ഗണ്യമായി കുറയ്ക്കുന്ന എൻ.പി.എസ്. പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും വാഗ്ദാനംചെയ്യുമ്പോൾ ഇതേക്കുറിച്ച് മിണ്ടാനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി.

Content Highlights: himachal pradesh assembly elections-congress-bjp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented