1. പ്രതിഭ സിങ് | Photo - ANI 2. പ്രതീകാത്മക ചിത്രം | PTI
ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ മുറുകുന്നു. അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, ഹിമാചല്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷന്‍ സുഖ്വിന്ദര് സുഖു, മുന്‍പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കസേര ലക്ഷ്യംവെച്ചിരിക്കുന്നത്.
നിലവില്‍ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ പ്രതിഭയ്ക്കു വേണ്ടി പാര്‍ട്ടിക്കു മേല്‍ സമ്മര്‍ദം ചെലുത്തിത്തുടങ്ങിയിട്ടുണ്ട്. വീരഭദ്ര സിങ്ങിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസിന് അവഗണിക്കാനാവില്ലെന്നാണ് വീരഭദ്ര സിങ്ങിന്റെ കുടുംബം മുന്നോട്ടുവെക്കുന്ന വാദം.
എം.എല്‍.എമാര്‍ അവരുടെ നേതാവിനെ തിരഞ്ഞെടുക്കും. അവര്‍ കൈക്കൊള്ളുന്ന മികച്ച തീരുമാനം ഹൈക്കമാന്‍ഡിന് കൈമാറും, പ്രതിഭ മാധ്യമങ്ങളോടു പ്രതികരിച്ചു. അന്തരിച്ച വീരഭദ്ര സിങ്ങിന്റെ പേരിലാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പ് ജയിച്ചത്. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ അവഗണിക്കാനാവില്ല. വീരഭദ്ര സിങ്ങിന്റെ പേരും ചിത്രവും പ്രവര്‍ത്തനങ്ങളും ഉപയോഗിച്ചാണ് വിജയിച്ചത്. അദ്ദേഹത്തിന്റെ പേരും മുഖവും ഉപയോഗിച്ച് വിജയിച്ച ശേഷം അതിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ല. ഹൈക്കമാന്‍ഡ് അങ്ങനെ ചെയ്യില്ലെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്നത് എം.എല്‍.എമാരുടെ സവിശേഷാധികാരമാണെന്ന് വീരഭദ്ര സിങ്-പ്രതിഭാ ദമ്പതിമാരുടെ മകനും ഷിംല റൂറലില്‍നിന്നുള്ള എം.എല്‍.എയുമായ വിക്രമാദിത്യ സിങ്ങും പ്രതികരിച്ചു. പലപേരുകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ തീരുമാനത്തിന് വിടുകയാണ് വേണ്ടത്. അത് അവരുടെ സവിശേഷാധികാരമാണ്. ജനങ്ങള്‍ അവരുടെ തീരുമാനം കൈക്കൊണ്ടുകഴിഞ്ഞു. ഇനി എം.എല്‍.എമാരാണ് തീരുമാനിക്കേണണ്ടത്, ആരാകണം അവരുടെ നേതാവ് എന്നത്, വിക്രമാദിത്യ സിങ് പറഞ്ഞു.
Content Highlights: himachal pradesh assembly election congress chief minister post prathibha singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..