അധികാരം കിട്ടിയാല്‍ സൗജന്യ വൈദ്യുതി, മാസം 1500 രൂപ; എ.എ.പിയെ കോപ്പിയടിച്ച് ഹിമാചലില്‍ കോണ്‍ഗ്രസ്


സൗജന്യങ്ങളല്ല, മറിച്ച് അഴിമതിയാണ് ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

ഭൂപേഷ് ഭാഗൽ

ചത്തീസ്ഗഢ്: എ.എ.പിയുടെ 'ഓഫര്‍ പൊളിറ്റിക്‌സ്' ഹിമാചലില്‍ മാതൃകയാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ സൗജന്യ വൈദ്യുതിയും 18 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് 1500 രൂപ വീതം പ്രതിമാസം നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഓഫര്‍പൊളിറ്റിക്‌സ് വിഷയം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാവുന്നതിനിടെ ചത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഭൂപേഷ് ഭാഗലാണ് പ്രഖ്യാപനം നടത്തിയത്.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അതിശയകരമായ വിജയം നേടിയതിന് പിന്നാലെയാണ് സൗജന്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച കൂടുതല്‍ സജീവമായത്. ഡല്‍ഹിയില്‍ നടപ്പിലാക്കിയ സൗജന്യ വൈദ്യുതിക്കും വെള്ളത്തിനും പുറമെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വന്‍ മുന്നേറ്റവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു വര്‍ഷത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ജോലി, തൊഴില്‍രഹിത വേതനം തുടങ്ങിയ വാഗ്ദാനവുമായി എ.എ.പി രംഗത്തെത്തിയിരുന്നു.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്ന സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരേ ബി.ജെ.പി അതിശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ഇത്തരം വാഗ്ദാനങ്ങള്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും തടസ്സമാവുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് മാത്രമേ ഉപകരിക്കൂവെന്നുമാണ് പ്രധാന നരേന്ദ്രമോദി ജാര്‍ഖണ്ഡില്‍ നടന്ന റാലിയില്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരേ എ.എ.പി രംഗത്തെത്തിയിരുന്നു.

സൗജന്യങ്ങളല്ല, മറിച്ച് അഴിമതിയാണ് ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. നിങ്ങളുടെ സുഹൃത്തുക്കളുടേതായി 10 ലക്ഷം കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്. അത്തരക്കാരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്നും അന്വേഷണം അവര്‍ക്കെതിരേ നടത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ യഥാര്‍ഥ ഉപഭോക്താക്കള്‍ അവിടെയുള്ള ജനങ്ങളായിരിക്കണം. സൗജന്യ വെള്ളവും വിദ്യാഭ്യാസവും നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കെജ്രിവാള്‍ ചോദിച്ചു.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. മുതിര്‍ന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് സമയത്തെ സൗജന്യ വാഗ്ദാന ക്യാമ്പയിനുകള്‍ ഗൗരവമായ സാമ്പത്തിക വിഷയമാണെന്ന് കഴിഞ്ഞമാസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ കുറിച്ച് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

Content Highlights: Himachal Polls: Congress Promises Free Power, Financial Help For Women


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented