ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടരുന്നു; മത്സരരംഗത്ത് 412 സ്ഥാനാർഥികൾ


ജയ്‌റാം ഠാക്കൂർ നയിക്കുന്ന ബി.ജെ.പി. സർക്കാരിന് തുടർഭരണം ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശമാണ് ഹിമാചലിൽ കോണ്‍ഗ്രസിന്.

Photo: ANI

ഷിംല: ഭരണത്തുടർച്ച വേണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഹിമാചൽപ്രദേശുകാർ വിധിയെഴുതിത്തുടങ്ങി. ആദ്യഘട്ടത്തിൽ മന്ദഗതിയിലാണ് പോളിങ്. രാവിലെ എട്ടിനു തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 5.30വരെ നീളും. 55 ലക്ഷത്തിലേറെ പേർക്ക് സമ്മതിദാനാവകാശമുള്ള സംസ്ഥാനത്ത് 68 നിയമസഭാസീറ്റുകളിലേക്കായി 412 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഫലമറിയാൻ ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ഡിസംബർ എട്ടുവരെ കാത്തിരിക്കണം.

ജയ്‌റാം ഠാക്കൂർ നയിക്കുന്ന ബി.ജെ.പി. സർക്കാരിന് തുടർഭരണം ലഭിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.



അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശമാണ് ഹിമാചലിൽ കോണ്‍ഗ്രസിന്. തൊഴിലില്ലായ്മ, പുതിയ പെന്‍ഷന്‍ പദ്ധതിയിലെ വലിയ കുഴപ്പം, അഗ്നിപഥ് പദ്ധതി, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന ജനകീയ വിഷയങ്ങളെക്കുറിച്ച് വോട്ടര്‍മാരില്‍ ബോധമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പൊതുയോഗങ്ങളിലും വൻ ജനപങ്കാളിത്തമായിരുന്നു.

Content Highlights: Himachal Election Voting Live


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented