ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം. 25 പേര്‍ക്ക് പരിക്കേറ്റു. ഹിമാചലിലെ മാണ്ഡി ജില്ലയിലായിരുന്നു അപകടം.

മാണ്ഡിയില്‍ നിന്ന് കുല്ലുവിലേക്കുള്ള യാത്രക്കിടേയാണ് ബസ് മറിഞ്ഞത്. ബസില്‍ നാല്‍പതിലധികം യാത്രക്കാരുണ്ടായിരുന്നു.

പരിക്കേറ്റവരെ കുല്‍ഭുഷാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.