ന്യൂഡല്‍ഹി: പ്രമുഖരുടെ സംഗമ വേദിയായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹവേദി. അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍, സ്റ്റീല്‍ രാജാവ് ലക്ഷ്മി മീത്തല്‍, ബിപി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോബ് ഡ്യൂട്‌ലി, ഫോക്‌സ് സിഇഒ ജെയിംസ് മര്‍ഡോക് തുടങ്ങിയ പ്രമുഖരാണ് ഉദയ്പൂരില്‍ ഇഷ അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറന്നിറങ്ങിയിട്ടുണ്ട്.

Sachin and Anjali
Photo - PTI

 

സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, അഭിഷേക് - ഐശ്വര്യ ദമ്പതികള്‍, നവ ദമ്പതികളായ പ്രിയങ്ക-നിക്ക്, വിദ്യാബാലന്‍, സിദ്ധാര്‍ഥ് റോയ് കപൂര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ - അഞ്ജലി തെണ്ടുല്‍ക്കര്‍ തുടങ്ങി  ബോളിവുഡ്- ക്രിക്കറ്റ് ലോകത്തെ പ്രമുഖരും  ഉദയ്പ്പുരിലെത്തിയിട്ടുണ്ട്.

പിരാമല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് പിരാമലിനെയാണ് 27കാരിയായ ഇഷ അംബാനി വിവാഹം ചെയ്യുന്നത്.  ചൊവ്വാഴ്ച്ച മുംബൈയില്‍ വെച്ചുനടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള അഘോഷങ്ങളാണ്  ഉദയ്പുരില്‍ നടക്കുക. മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ക്കാണ് തടാകങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന ഉദയ്പുര്‍ വേദിയാകുന്നത്.

Iswarya and Abhishek
Photo - PTI

 

സൗദി ആരംകോ തലവന്‍ ഖാലിദ് അല്‍ ഫാലിഹ്, നോക്കിയ സിഇഒ രാജീവ് സൂരി, തുടങ്ങി ലോകത്തെ പ്രമുഖ വ്യവസായികളെല്ലാം ഉദയ്പുരിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന വസതിയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ നടക്കും. 

Content Highlight: Hillary Clinton Arrive For Isha Ambani Wedding