ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണ വില വര്‍ധന തുടരുന്നു. ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ ശനിയാഴ്ചയും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ഞായറാഴ്ച യഥാക്രമം 18 പൈസയും 29 പൈസയുമാണ് കൂട്ടിയത്. 

ശനിയാഴ്ച ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന്  82.66 രൂപയും മുംബൈയില്‍ 88.12 രൂപയും  കൊല്‍ക്കത്തയില്‍ 84.48 രൂപയും ചെന്നൈയില്‍ 85.92 രൂപയുമാണ് വില. ഡീസലിന് യഥാക്രമം 75.19 രൂപ, 78.82 രൂപ, 77.04 രൂപ, 79.51 രൂപ എന്ന നിരക്കാണ് ലിറ്ററിന്. 

വിലകൂടുന്നതിന്റെ ഭാഗമായി ഡീസല്‍ ഉപഭോഗത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പെട്രോള്‍ ഉപയോഗത്തില്‍ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.