'ഫോറം ഷോപ്പിങ് അനുവദിക്കില്ല'- ഹിജാബ് നിരോധന ഹര്‍ജികളില്‍ നോട്ടീസയച്ച് സുപ്രീം കോടതി 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത, സമസ്ത കേരള സുന്നി യുവജന സംഘം തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് നോട്ടീസയച്ചത്.

പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജികളില്‍ സെപ്റ്റംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, സമസ്ത, സമസ്ത കേരള സുന്നി യുവജന സംഘം തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് നോട്ടീസയച്ചത്. ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് ഇന്ന് ഹര്‍ജിക്കാരില്‍ ചിലരുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തരമായി കേള്‍ക്കണമെന്ന് ആറ് തവണ ആവശ്യപ്പെട്ട ഹര്‍ജികളാണിതെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒടുവില്‍ ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപെടുന്നു. ഇത് അംഗീകരിക്കാനാകില്ല. ഇഷ്ടമുള്ള ബെഞ്ചിനെക്കൊണ്ട് ഹര്‍ജി പരിഗണിപ്പിക്കാനുള്ള ശ്രമം (ഫോറം
ഷോപ്പിങ്) അംഗീകരിക്കാനാകില്ലായെന്നും ബെഞ്ച് വ്യക്തമാക്കി. ഇതിനിടെ കോടതി നോട്ടീസ് അയച്ചാല്‍ സ്വീകരിക്കാമെന്ന് കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

തികച്ചും നിയമപരമായ വിഷയമാണ് ഹര്‍ജികളില്‍ ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ മറുപടി സത്യവാങ്മൂലത്തിന്റെ ആവശ്യമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചത്. അടുത്ത തിങ്കളാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ഇന്ന് കോടതി കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.

Content Highlights: Hijab supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented