ന്യൂഡല്‍ഹി: സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ മേധാവി ആലോക് വര്‍മ. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അലോക് വര്‍മ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമേ സിബിഐയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ എന്ന് സത്യവാങ്മുലത്തില്‍ ആലോക് വര്‍മ പറയുന്നു. അസ്താന തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാവനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. 

ആലോക് വര്‍മയ്‌ക്കെതിരെ സിബിഐ തന്നെ ഫയല്‍ ചെയ്ത എഫ്‌ഐആറിന് മറുപടിയായാണ് അദ്ദേഹം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വിവാദത്തില്‍പ്പെട്ടതിനേത്തുടര്‍ന്ന് നിലവില്‍ നിര്‍ബന്ധിത അവധിയിലാണ് ആലോക് വര്‍മ. അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ വര്‍മയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Content Highlight: ‘Highly Incriminating’ Evidence Found Against Rakesh Asthana, Alok Verma Tells Delhi High Court