അപകടമുണ്ടാക്കിയ ട്രക്ക് | Photo: twitter.com/anuraag_niebpl
രത്ലാം: മധ്യപ്രദേശിലെ രത്ലാമില് ചീറിപാഞ്ഞുവന്ന ട്രക്കിടിച്ച് ആറ് പേര് മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ബസ് സ്റ്റോപ്പില്‍ കൂടിനിന്ന ഇരുപതോളം യാത്രക്കാർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. രത്ലാമിലെ കവലയിലുള്ള ബസ് സ്റ്റോപ്പില്‍ ഞായറാഴ്ചയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതിവേഗം വന്ന ട്രക്ക് ബസ് സ്റ്റോപ്പിനടുത്തെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രൈവറുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
അപകടത്തില്‍ ആറുപേര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ നരേന്ദ്രകുമാര്‍ സൂര്യവംശി സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ട്രക്ക് പിടിച്ചെടുത്താതായി പോലീസുദ്യോഗസ്ഥന് അഭിഷേക് തിവാരിയും പറഞ്ഞു.
Content Highlights: high speeding truck rammed at bus stop in madhya pradesh 10 died and 10 injured 6 critical
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..