ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ തസ്തികയിലേക്ക് എണ്‍പത് പേരെ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തതായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു. ഇതില്‍ നാല്പത്തിയഞ്ച് പേരുടെ നിയമന ഉത്തരവ് ഇറക്കി. മുപ്പത്തിയഞ്ച് ശുപാര്‍ശകള്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെയും സുപ്രീംകോടതിയുടെയും പരിഗണനയില്‍ ആണെന്നും മന്ത്രി വ്യക്തമാക്കി. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

രാജ്യത്ത് വിവിധ ഹൈക്കോടതികളിലായി 1098 ജഡ്ജി തസ്തികകള്‍ ആണ് ഉള്ളത്. ഇതില്‍ 453 തസ്തികള്‍ ഒഴിവുണ്ട്. കേരള ഹൈക്കോടതിയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള 47 തസ്തികളില്‍ പത്ത് എണ്ണം ഒഴിഞ്ഞ് കിടക്കുകയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കൊളീജിയം കേരള ഹൈക്കോടതിയുടെ ജഡ്ജി നിയമനത്തിന് നല്‍കിയ 8 പേരുകളില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് നിയമന ഉത്തരവ് ഇറക്കിയത്. മൂന്ന് പേരുടെ ശുപാര്‍ശ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്നും കേന്ദ്ര നിയമമന്ത്രി അറിയിച്ചു.

ജഡ്ജിമാരുടെ ഒഴിവുകള്‍ എന്ന് നികത്താന്‍ കഴിയുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും മന്ത്രി മറുപടി നല്‍കി

 

high court judge appinment collegium recomendation