റിയ ചക്രബർത്തി| Photo: PTI
മുംബൈ: ലഹരി മരുന്നു കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. അറസ്റ്റിലായി ഏകദേശം ഒരുമാസം ആകുമ്പോഴാണ് റിയക്ക് ജാമ്യം ലഭിക്കുന്നത്. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ സെപ്റ്റംബര്‍ എട്ടിനാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ അറസ്റ്റ് ചെയ്തത്.
ഉപാധികളോടെയാണ് ബോബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പുറത്തിറങ്ങിയ ശേഷം പത്തുദിവസം തുടര്‍ച്ചയായി ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടാനും കോടതി റിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുതെന്നും പറഞ്ഞിട്ടുണ്ട്.
സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവനക്കാരായിരുന്ന ദീപേഷ് സാവന്തിനും സാമുവല്‍ മിറാന്‍ഡയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അതേസമയം റിയയുടെ സഹോദരന്‍ ഷോവിക്കിന് ജാമ്യം നിഷേധിച്ചു.
content highlights: High Court grants rhea chakraborty bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..