ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണം: നഷ്ടപരിഹാരം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: AP Photo|Rajesh Kumar Singh

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞ രോഗികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് നയപരമായ തീരുമാനമായതിനാല്‍ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

ഓക്‌സിജന്‍ ക്ഷാമം മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നയം രൂപീകരിക്കാന്‍ കഴിയുമോയെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും ചോദിച്ചു. എന്നാല്‍, ഈ കേസില്‍ കോടതി ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടില്ല.

നഷ്ടപരിഹാരം നല്‍കുന്നത് നയപരമായ തീരുമാനമാണെന്നും കോടതികള്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ നയവും അനുസരിച്ച് തീരുമാനമെടുക്കാന്‍ കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. പ്രായോഗിക തീരുമാനം എത്രയും വേഗം എടുത്ത് അപേക്ഷ തീര്‍പ്പാക്കണമെന്നും ബെഞ്ച് പറഞ്ഞു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും കടുത്ത ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മരണങ്ങളും പല സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights: High Court asks Centre, Delhi govt to think on compensation for Covid victims who died of oxygen supply

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

ഇവിടെ ചൂടുകൂടിയപ്പോള്‍ രാഹുല്‍ വിദേശത്തുപോയി, അവിടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നു- അമിത് ഷാ

Jun 10, 2023


indian navy

1 min

35 യുദ്ധവിമാനങ്ങൾ 2 വിമാനവാഹിനികൾ; അറബിക്കടലിൽ സൈനികാഭ്യാസവുമായി നാവികസേന

Jun 10, 2023


brij bhushan

1 min

പെണ്‍കുട്ടിക്കടുത്ത് ബ്രിജ്ഭൂഷണ്‍ നില്‍ക്കുന്നത് കണ്ടു, മോശമായി എന്തോ സംഭവിച്ചു- അന്താരാഷ്ട്ര റഫറി

Jun 9, 2023

Most Commented