സുശാന്ത് സിങ് രാജ്പുത്. Photo: AFP
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സുപ്രീം കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിലെ ലക്ഷ്യം വെച്ച് ബി.ജെ.പി. രംഗത്തെത്തി. മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ ഇടപെടുന്ന 'മറഞ്ഞിരിക്കുന്ന കൈകള്‍' സി.ബി.ഐ. അന്വേഷണത്തില്‍ തുറന്നുകാട്ടപ്പെടുമെന്ന് ബി.ജെ.പി. പറഞ്ഞു.
കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ബി.ജെ.പി. രംഗത്തെത്തിയത്. പോലീസ് അന്വേഷണത്തില്‍ ഇടപെടുന്ന മറഞ്ഞിരിക്കുന്ന കൈകള്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെടും. കേസ് അന്വേഷിക്കാന്‍ മുംബൈ പോലീസിനെ അനുവദിക്കാത്ത ആളുകള്‍ ആരായിരുന്നുവെന്നും ബി.ജെ.പി. മുംബൈ അധ്യക്ഷന്‍ ആശിഷ് ഷെലാര്‍ ട്വിറ്ററിലൂടെ ചോദിച്ചു.
നേരത്തെ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ എഫ്.ഐ.ആര്. പറ്റ്നയില്‍നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്.
ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്. നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മരണം നടന്നത് മഹാരാഷ്ട്രയിലായതുകൊണ്ട് മുംബൈ പോലീസാണ് ഈ കേസ് അന്വേഷിക്കേണ്ടതെന്നും മറ്റൊരു പോലീസിനും കേസ് അന്വേഷിക്കാനാവില്ലെന്നുമായിരുന്നു മഹാരാഷ്ട്ര പോലീസ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നത്. ഈ വാദം സുപ്രീം കോടതി നിരാകരിച്ചു.
Content Highlights: ‘Hidden hands will be exposed’: BJP after SC order on Sushant Rajput case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..