ഭൂരിപക്ഷം തെളിയിച്ച് ഹേമന്ത് സോറന്‍; ബിജെപി ആഭ്യന്തര യുദ്ധസാഹചര്യമുണ്ടാക്കിയെന്ന് ആരോപണം


ഹേമന്ദ് സോറനും ഭാര്യ കല്പനയും | File Photo - PTI

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ നീണ്ട് നിന്ന രാഷ്ട്രീയ പ്രതിസന്ധിക്കിടെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിച്ച് ഹേമന്ത് സോറന്‍ നേതൃത്വം നല്‍കുന്ന ജെ.എം.എം സഖ്യം. ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമറിയിച്ചിരുന്നില്ല. ഇക്കാര്യത്തിലെ അനിശ്ചിതത്വം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഝാര്‍ഖണ്ഡില്‍ തിങ്കളാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കലാപത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി സംസ്ഥാനത്ത് ആഭ്യന്തര യുദ്ധ സമാന സാഹചര്യത്തിന് ശ്രമിച്ചുവെന്ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഹേമന്ത് സോറന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാരെ വിലക്ക് വാങ്ങുന്നതില്‍ ആസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്ക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷം ജനാധിപത്യത്തെ തകര്‍ത്തു. നിയമസഭാ സാമാജികരുടെ കുതിരക്കച്ചവടത്തില്‍ ബിജെപി ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഹേമന്ത് സോറന്‍ ആരോപിച്ചു. ആളുകള്‍ വസ്ത്രങ്ങളും റേഷനും പലചരക്ക് സാധനങ്ങളും വാങ്ങുന്നതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി മാത്രമാണ് നിയമസഭാംഗങ്ങളെ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആശങ്കയില്‍ ജെ.എം.എം., കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. ഭരണസഖ്യം എം.എല്‍.എ.മാരെ ഛത്തീസ്ഗഢിലേക്ക് മാറ്റിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്നതിന് കഴിഞ്ഞ ദിവസം എം.എല്‍.എ.മാരെ തിരികെ റാഞ്ചിയിലെത്തിച്ചിരുന്നു. 81 അംഗ സംസ്ഥാന നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എം.എല്‍.എ.മാരാണുള്ളത്. സഖ്യത്തിലെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിക്ക് മാത്രം 30 എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസിന് 18 പേരുടെ പിന്തുണയാണുള്ളത്. ബി.ജെ.പി.ക്ക് 26 എം.എല്‍.എ.മാരുമുണ്ട്.


Content Highlights: hemanth soran win majority


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented