എന്നും ഓര്‍ക്കാനൊരു യാത്ര; വിരമിക്കല്‍ദിനം അമ്മയ്ക്ക് ഹെലികോപ്റ്റര്‍ യാത്ര സമ്മാനിച്ച് മകന്‍


ടോപ്ബ്ര ഗ്രാമവാസിയായ സുശീല 33 വര്‍ഷത്തെ സേവനത്തിനുശേഷം ശനിയാഴ്ചയാണ് വിരമിച്ചത്. അമേരിക്കയിലുള്ള യോഗേഷ് സ്‌കൂളില്‍നിന്നുള്ള യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു.

സുശീല ഹെലികോപ്റ്റർ യാത്രയ്ക്കുമുമ്പ്

അജ്‌മേര്‍: ജോലിയില്‍നിന്ന് വിരമിക്കുന്ന ദിവസം അമ്മയ്ക്ക് മകന്റെ സര്‍പ്രൈസ് സമ്മാനമായി ആകാശയാത്ര. രാജസ്ഥാനിലെ അജ്‌മേറിലാണ് സംഭവം. കേസര്‍പുര സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപിക സുശീലാ ചൗഹാന് മകന്‍ യോഗേഷാണ് ആരും കൊതിക്കുന്നൊരു യാത്ര സമ്മാനിച്ചത്.

ടോപ്ബ്ര ഗ്രാമവാസിയായ സുശീല 33 വര്‍ഷത്തെ സേവനത്തിനുശേഷം ശനിയാഴ്ചയാണ് വിരമിച്ചത്. അമേരിക്കയിലുള്ള യോഗേഷ് സ്‌കൂളില്‍നിന്നുള്ള യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു. അമ്മയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനം. ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാന്‍ അമ്മയ്ക്ക് എന്തു സമ്മാനം നല്‍കണമെന്നായിരുന്നു ചിന്ത. അവസാനമാണ് ഹെലികോപ്റ്റര്‍ യാത്ര തിരഞ്ഞെടുത്തതെന്ന് യോഗേഷ് പറഞ്ഞു.

വിരമിക്കല്‍ ചടങ്ങിനുശേഷം യോഗേഷ് സുശീലയെ ഹെലികോപ്റ്ററില്‍ സ്വന്തം ഗ്രാമത്തിലെത്തിച്ചു. രണ്ടുവര്‍ഷം മുമ്പ് യോഗേഷിന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിനെ ഹെലികോപ്റ്ററില്‍ നാട്ടിലെത്തിക്കണമെന്നായിരുന്നു സുശീലയുടെ ആഗ്രഹം. നടക്കാതിരുന്ന ആ ആഗ്രഹം മറ്റൊരുതരത്തില്‍ സഫലമാക്കിയതിന്റെ കൃതാര്‍ഥതയിലാണ് യോഗേഷ്.

Content Highlights: Helicopter ride son's unique retirement gift Rajasthan teacher

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented