ന്യൂഡല്‍ഹി: അതിശക്തമായ മഴയ്ക്കു പിന്നാലെ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നാല്‍പ്പത്താറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയതിനു പിന്നാലെ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ പെയ്തത് 1000 എം.എം. മഴയാണ്. 

വെള്ളം കയറിയ വിമാനത്താവളത്തിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തെത്തി. മോശം കാലാവസ്ഥ വിമാനസര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍, വിമാനത്താവളത്തിലേക്കു പുറപ്പെടും മുന്‍പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് നോക്കണമെന്ന് യാത്രക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

RAIN
Photo: ANI

പെട്ടെന്നുണ്ടായ കനത്തമഴയാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമെന്നും പ്രശ്‌നം പരിഹരിച്ചതായും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ട്വിറ്ററില്‍ അറിയിച്ചു.

content highlights: heavy rain: water logged in parts of delhi Indira Gandhi Airport