ചെന്നൈ: കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് നാലു കുട്ടികള്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.