ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; ഹരിയാനയില്‍ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു, ആകെ മരണം 12


പ്രതികാത്മക ചിത്രം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി 12 പേര്‍ മരിച്ചു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു. മഴവെള്ളം നിറഞ്ഞ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. എട്ടിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.



ഡല്‍ഹി ലാഹോറിഗേറ്റില്‍ വീടുതകര്‍ന്ന് നാല് വയസ്സുകാരി അടക്കം രണ്ടുപേര്‍ മരിച്ചു. പരിക്കേറ്റ പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ സുന്ദര്‍ഗഡില്‍ ഇടിമിന്നലേറ്റ് രണ്ടുപേരും മരിച്ചു. ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യതലസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ടും അതിരൂക്ഷമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ലഖ്‌നൗ, നോയിഡ, ഗാസിയാബാദ്, കാണ്‍പൂര്‍, ആഗ്ര എന്നിവിടങ്ങില്‍ സ്‌കൂളുകള്‍ക്ക് യുപി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് മൂലം പലയിടങ്ങളിലും ഗതാഗത തടസ്സവും രൂക്ഷമാണ്. രണ്ടുദിവസം കൂടി മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നിറിയിപ്പുണ്ട്.

Content Highlights: heavy rain in north india, 12 died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented