ഹൈദരാബാദ്: വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയില്‍ ഹൈദരാബാദിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. രാത്രി 8.30-നും 11-നും ഇടയിലുള്ള സമയത്ത് 10-12 സെന്റി മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും വെള്ളം കയറി. ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായിട്ടുമുണ്ട്. 

നഗരത്തിലെ ഭക്ഷണശാലകളിലടക്കം വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ കണങ്കാലിനൊപ്പം വെള്ളമുള്ള ഭക്ഷണശാലയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പങ്കുവെച്ചു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഒഴുകിപ്പോകുന്നതിന്റെ വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്. 

content highlights: heavy rain in hyderabad; restaurant flooded