ന്യൂ ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി നഗരത്തിലെ പല ഭാഗങ്ങളിലും വെളളം കയറി. ചില സ്ഥലങ്ങളില്‍ വാഹന ഗതാഗതവും തടസ്സപ്പെട്ടു. അടുത്ത മണിക്കൂറുകളിലും ഡല്‍ഹിയിലും സമീപ പ്രദേശത്തങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുകയാണ്‌. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ജലനിരപ്പ് 205.30 മീറ്ററാണ് രേഖപ്പെടുത്തിയത്. 205.33 മീറ്ററിലേക്ക് എത്തുന്നതോടെ ജലനിരപ്പ് അപകട നിലയിലേക്കെത്തും.

ജലനിരപ്പ് തുടര്‍ച്ചയായി ഉയരുന്നതിനാല്‍ നൈനി നദിയുടെ സമീപ പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ ആശങ്കയിലാണ്. മഴ തുടര്‍ന്നാല്‍ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ഇനിയും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. ഈ മേഖലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ടും തിങ്കളാഴ്ച ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  

Content Highlights: heavy rain in delhi: water level increased in yamuna river