കനത്ത മഴയില്‍ ബെംഗളൂരു നഗരം വീണ്ടും വെള്ളക്കെട്ടില്‍, കാറുകള്‍ തകര്‍ന്നു


Photo: ANI

ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തിനടിയിലായി. നഗരത്തിന്റെ കിഴക്ക്, തെക്ക്, മധ്യ ഭാഗങ്ങളിലും ബെല്ലന്‍ഡൂരിലെ ഐടി സോണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി. പല റോഡുകളും വെള്ളത്തിലായി. വാഹനങ്ങളും വീടുകളും വെള്ളത്തിലായി.

നഗരത്തിന്റെ വടക്കുള്ള രാജമഹല്‍ ഗുട്ടഹള്ളിയില്‍ 59 മില്ലീമീറ്റര്‍ മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരു നഗരത്തില്‍ കനത്ത മഴ പെയ്യാനാണ് സാധ്യത. ഇത് മുന്‍ നിര്‍ത്തി നഗരത്തില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എച്ച്എഎല്‍ എയര്‍പോര്‍ട്ട്, മഹാദേവപുര, ദൊഡ്ഡനെകുണ്ടി, സീഗേഹള്ളി തുടങ്ങിയ നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ 60-80 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മിക്കയിടത്തും രാത്രി 8 മണിക്കും അര്‍ധരാത്രിക്കും ഇടയിലാണ് കനത്ത മഴ പെയ്തതെന്നും കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളത്തിനടിയിലായതിന്റെയും മാന്‍ഹോളുകളിലേക്കും ബേസ്‌മെന്റ് പാര്‍ക്കിങ്ങുകളിലേക്കും വെള്ളം ഒഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപ്രതീക്ഷിതമായി വെള്ളം എത്തിയതോടെ നിരവധിപ്പേരുടെ വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.

ഏഴരയോടെയായിരുന്നു നഗരത്തില്‍ മഴ പെയ്തത്. ഇതോടെ ഓഫിസുകളില്‍ നിന്ന് തിരികെ വീട്ടിലേയ്ക്ക് മടങ്ങിയവരില്‍ പലരും മെട്രോ സ്‌റ്റേഷനുകളിലടക്കം കുടുങ്ങി. കനത്ത മഴയില്‍ മജസ്റ്റിക്കിന് സമീപം മതില്‍ ഇടിഞ്ഞുവീണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നാല് കാറുകള്‍ക്കും രണ്ട് ബൈക്കുകള്‍ക്കുമാണ് കേടുപാടുകള്‍ സംഭവിച്ചത്.

കഴിഞ്ഞമാസമുണ്ടായ അതിശക്തമായ മഴയില്‍ ബെംഗളൂരു നഗരം ഏറക്കുറേ പൂര്‍ണമായും വെള്ളത്തിലായിരുന്നു. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. അതുപോലെ വീടുകളിലും മറ്റം വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി

Content Highlights: Heavy Rain Batters Bengaluru, Many Roads Flooded, Cars Damaged


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented