തേജസ്വി യാദവും നിതീഷ് കുമാറും (ഫയൽ ചിത്രം) | ചിത്രം: PTI
ന്യൂഡല്‍ഹി: വിവാഹിതനായ തന്റെ മുന്‍ ഡെപ്യൂട്ടി തേജസ്വി യാദവിന് അഭിനന്ദനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിവാഹത്തെപ്പറ്റി അറിയിക്കാത്തതിലും ക്ഷണിക്കാത്തതിലും ചെറിയ നിരാശയും നിതീഷ് കുമാര്‍ തന്റെ അഭിനന്ദന സന്ദേശത്തില്‍ പ്രകടിപ്പിച്ചു. ഇപ്പോള്‍ പ്രതിപക്ഷ നേതാവായ തേജസ്വി യാദവിന്റെ വിവാഹത്തെക്കുറിച്ച് 'വാര്‍ത്താമാധ്യമങ്ങളിലാണ്' താന്‍ അറിഞ്ഞതെന്ന് നിതീഷ് കുമാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു..
നിതീഷ് കുമാറിന്റെ മുഖ്യ എതിരാളിയായ ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ ഇളയ മകനാണ് തേജസ്വി യാദവ്. ലാലു പ്രസാദും നിതീഷ് കുമാറും 1974-ലെ ജെപി പ്രസ്ഥാനം മുതല്‍ വിദ്യാര്‍ത്ഥി നേതാക്കളായിരിക്കുന്ന കാലം മുതല്‍ പരസ്പരം അറിയാവുന്നവരാണ്.
കടുത്ത രാഷ്ട്രീയ വിരോധമുണ്ടെങ്കിലും രണ്ടുപേരുടെയും വീടുകളിലെ പല വിശേഷാവസരങ്ങളിലും ഇരുവരും പങ്കെടുത്തിരുന്നു. മൂന്നര വര്‍ഷം മുമ്പ് ലാലു പ്രസാദിന്റെ മൂത്തമകന്റെ വിവാഹത്തിനും നിതീഷ് കുമാര്‍ എത്തിയിരുന്നു.
Content Highlights: heard about wedding through medias nitish kumar congratulates tejaswi on his wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..