
പ്രതീകാത്മക ചിത്രം | Photo:PTI
ന്യൂഡല്‍ഹി: കോവിഡ് മുക്തരായവര്‍ പാലിക്കേണ്ട ആരോഗ്യമാര്ഗനിര്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
നിത്യവുമുള്ള യോഗാപരിശീലനം, രാവിലേയോ വൈകുന്നേരമോ ഉള്ള നടത്തം, വിശ്രമം, നല്ല ഉറക്കം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന ച്യവനപ്രാശം ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കാനും മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കാനും നിര്‍ദേശമുണ്ട്.
കോവിഡ് രോഗമുക്തി നേടിയവരുടെ ആരോഗ്യസംരക്ഷണത്തിനായി സമഗ്രമായ രീതികളും ശീലങ്ങളുമാണ് വേണ്ടത് എന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
വ്യക്തികള്‍ക്കുള്ള നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ
- മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ പാലിക്കുക
- ധാരാളം ചൂടുവെള്ളം കുടിക്കുക
- പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ആയുഷ് മരുന്നുകള്‍ കഴിക്കുക
- ലഘു യോഗാസനങ്ങളും പ്രാണായാമം, ധ്യാനം പോലുള്ള ശ്വസനവ്യായമങ്ങളും ചെയ്യുക. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ രാവിലേയും വൈകുന്നേരവും നടക്കുക.
- സന്തുലിതവും പോഷകസമ്പന്നവുമായി ഭക്ഷണശീലം
- നല്ല ഉറക്കം, വിശ്രമം
- മദ്യവും പുകവലിയും ഉപേക്ഷിക്കുക
- വരണ്ട ചുമ, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ആവി പിടിക്കുകയോ വെള്ളം കവിള്‍ക്കൊണ്ട് തൊണ്ടകഴുകുക ചെയ്യുക
- ആരോഗ്യം നിരീക്ഷിക്കുക, ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുക
Content Highlights:Health Ministry issues new protocol for recovered Covid-19 patients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..