
Photo: ANI
ന്യൂഡല്‍ഹി: കോവിഡ് സാംപിളുകളുടെ ജനിതക ശ്രേണീകരണം നടത്തുന്നതിന് ആവശ്യമായ റിയേജന്റുകള്‍ ഇല്ലാത്തതിനാല്‍ ലാബുകള്‍ അടച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് 19 രോഗകാരികളായ വൈറസുകളുടെ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ജനിതക ശ്രേണീകരണം നടത്തുന്ന അഞ്ചു ലാബുകള്‍ അടച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
'റിയേജന്റുകള്‍ ഇന്ത്യയില്‍ മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ട് ഇങ്ങനെ ഒരു അഭാവത്തിന്റെ പ്രശ്നം ഉയരുന്നതേയില്ല', ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.
ആവശ്യമായ ഫണ്ടിന്റെ അപര്യാപ്തത മൂലം ജനിതക ശ്രേണീകരണത്തിന് ഉപയോഗിക്കുന്ന റീയേജന്റുകളുടെ സംഭരണത്തില്‍ പ്രശ്നങ്ങള്‍ നേരിടുകയാണെന്നും അതിനാല്‍ ലാബുകള്‍ പൂട്ടിയെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
റിയേജന്റുകളുടെ കുറവ് കാരണം ജനിതക ശ്രേണീകരണം നടത്തുന്ന സാംപിളുകളില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 40% കുറവുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Health Ministry denies shortage of reagents in genome sequencing labs in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..