അനിൽ വിജ് കോവാക്‌സിൻ സ്വീകരിക്കുന്നു Photo:ANI
ചണ്ഡീഗഢ്: കോവിഡ് പ്രതിരോധ പരീക്ഷണാത്മക വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട ട്രയലില്‍ പങ്കെടുത്ത് ഹരിയാണ ആരോഗ്യമന്ത്രി അനില്‍ വിജ്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഡോസ് മന്ത്രി സ്വീകരിച്ചു. വാക്‌സിന്‍ പരീക്ഷണത്തിന് താന്‍ സന്നദ്ധനാണെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. അംബാലയില സിവില്‍ ആശുപത്രിയില്‍ വെച്ചാണ് മന്ത്രി വാക്സിന്‍ സ്വീകരിച്ചത്.
67കാരനായ മന്ത്രിയെ പിജിഐ റോത്തക്കിലെയും ആരോഗ്യ വകുപ്പിലെയും മുതിര്‍ന്ന ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു വരികയാണ്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) സഹകരണത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു,
വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയിലെ ഇരുപത്തിയഞ്ചോളം സെന്ററുകളിലായി 26,000 വൊളണ്ടിയേഴ്‌സ് പങ്കാളികളാകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമായിരിക്കുമിത്.
Content Highlight: Health minister Anil Vij gets first covaxin shot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..