ന്യൂഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ശ്വാസതടസ്സത്തെയും മറ്റ് അസ്വസ്ഥതകളെയും തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ജെയ്റ്റ്‌ലിയെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ജെയ്റ്റ്‌ലിയുടെ ചികിത്സയ്ക്കു മേല്‍നോട്ടം വഹിക്കുന്നതിന്റെ ഭാഗമായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ വിയറ്റ്‌നാം സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ തുടങ്ങിയവര്‍ വെള്ളിയാഴ്ച ആശുപത്രിയിലെത്തി ജെയ്റ്റ്‌ലിയെ കണ്ടിരുന്നു. 

content highlights: health condition of arun jaitley improving says aiims