വികൃതമായ രീതിയില്‍ മൂന്ന് വയസ്സുകാരന്റെ മൃതദേഹം: നരബലിയെന്ന് സംശയം


പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: നവംബര്‍ 30-തിന് ന്യൂഡല്‍ഹി പ്രീത് വിഹാറില്‍ നിന്നും കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം വികൃതമായ അവസ്ഥയില്‍ മീററ്റില്‍ നിന്നും കണ്ടെത്തി. കുട്ടിയുടെ തലയറുത്ത നിലയിലായിരുന്നു മൃതദേഹം. കുറ്റകൃത്യത്തിന് അറസ്റ്റിലായ പതിനാറുകാരന്‍ കുട്ടിയെ നരബലിയ്ക്കായി ഉപയോഗിച്ചെന്ന സംശയത്തിലാണ് പോലീസ്.

നവംബര്‍ 30-ന് വിടിന്റെ പരിസരത്ത് നിന്നുമാണ് പ്രതി കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പതിനാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കുട്ടിയെ കൊലപ്പെടുത്തി മീററ്റിലെ കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിച്ചതായി പ്രതി വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം തലയും കൈകളുമില്ലാത്ത അവസ്ഥയില്‍ ലഭിച്ചത്. മൃതദേഹത്തില്‍ നിന്നും ദൂരെ മാറി ശിരസ്സ് കണ്ടെത്തിയതായും കൈകള്‍ വീണ്ടെടുക്കാനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും കൂടുതല്‍ അന്വേഷണം നടത്തുന്നതായും പോലീസ് ഓഫീസര്‍ അമൃത ഗുഗുലോത്ത് പറഞ്ഞു. ദാരുണമായ ഈ സംഭവത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് പ്രീത് വിഹാര്‍ പരിസരങ്ങളില്‍ നടക്കുന്നത്.

Content Highlights: Headless Body Of Delhi Child Found in UP, Cops Suspect Human Sacrifice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented