-
വഡോദര: കൊറോണ വൈറസ് ബാധിതനായ മോഷ്ടാവിനെ പിടികൂടിയ ഹെഡ്‌കോണ്‍സ്റ്റബിളിനും വൈറസ്ബാധ സ്ഥിരീകരിച്ചു. ഗുജറാത്തിലെ വഡോദരയിലെ ദാബോയ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചത്.
4256 രൂപ വിലയുള്ള പാന്‍മസാല റെയില്‍വേ ക്രോസിംഗിന് സമീപമുള്ള കടയില്‍ നിന്ന് മോഷണം പോയിരുന്നു. സംഭവം പോലീസ് അന്വേഷിക്കുകയും 52 വയസുകാരനായ പ്രതിയേയും കൂട്ടാളിയേയും ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
"പ്രോട്ടോക്കോള്‍ പ്രകാരം കുറ്റവാളികളായ രണ്ട് പേരേയും വൈദ്യപരിശോധനക്കായി ഹാജരാക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ ഒരളുടെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ഇതില്‍ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ പരിശോധന ഫലം പോസിറ്റീവാകുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് ഉദ്യോഗസ്ഥരെ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു." - ഡെപ്യൂട്ടി സൂപ്രണ്ട് കല്‍പേഷ് സോളങ്കി പറഞ്ഞു.
Content Highlights: headconstable tested corona psotive after caught pan masala theft
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..