ന്യൂഡല്‍ഹി: സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ അഴിമതി കേസില്‍ ഉള്‍പ്പെട്ട ഇടനിലക്കാരന് മനോജ് പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് സി.ബി.ഐ അറിയച്ചിതിനാലും പ്രതിക്കെതിരായ ആരോപണങ്ങള്‍ക്ക് ഗൗരവ സ്വഭാവമുള്ളതിനാലുമാണ് ജാമ്യം നിഷേധിക്കുന്നതെന്ന് ജഡ്ജി നജ്മി വസ്രി വ്യക്തമാക്കി.
സി.ബി.ഐയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജിയും അഭിഭാഷകന് രാജ്ദിപ ബഹുറയും മനോജ് പ്രസാദിന്റെ പേരിലുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ മനോജ് പ്രസാദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ഥ് ലുത്ര ഇയാള്‍ ഒരു മാസത്തിലേറെയായി ജയിലിലാണെന്നും ഈ കാലയളവില്‍ ഒരു തവണ പോലും സി.ബി.ഐ ചോദ്യം ചെയ്തിട്ടില്ലെന്നും വാദിച്ചു. വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മനോജ് പ്രസാദ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഒക്ടോബര്‍ 17 ന് സി.ബി.ഐ അറസ്റ്റു ചെയ്ത മനോജ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി സതീഷ് സനയുടെ പരാതിയിലാണ് അസ്താനയ്ക്ക് എതിരായി സി.ബി.ഐ കേസെടുത്തിട്ടുള്ളത്.
content highlights: HC Dismisses Bail Plea By Manoj Prasad In The Case Against Rakesh Asthana
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..