പ്രതീകാത്മക ചിത്രം | Photo: ap
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇതുവരെ 80-ല്‍ അധികം രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയെന്നും വാക്‌സിന്‍ കയറ്റുമതിക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ രാജ്യങ്ങള്‍ക്ക് 6.44 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തു. 1.82 കോടി ഡോസ് വാക്‌സിനുകള്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അന്താരാഷ്ട്രപദ്ധതിയായ കോവാക്‌സിന്റെ ഭാഗമായും നല്‍കി. വാക്‌സിന്റെ ആഭ്യന്തര ആവശ്യം കണക്കിലെടുത്തുകൊണ്ട് വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. കാനഡയിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Haven't imposed any export ban on Covid-19 vaccines, says MEA
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..