ഇന്ത്യക്കാരുടെ ശിരസ്സ് താഴുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല, അതിനാരെയും അനുവദിച്ചിട്ടില്ല- മോദി


പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:ANI

രാജ്കോട്ട്: രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കേണ്ട ഒരു അവസരവും പാഴാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് ഒരു പൗരന്റേയും ശിരസ്സ് താഴുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയോ മറ്റുള്ളവരെ അതിന് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്‌കോട്ടില്‍ നടന്ന ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നു. മഹാത്മാ ഗാന്ധിയും സര്‍ദാര്‍ പട്ടേലും സ്വപ്‌നം കണ്ടതുപോലൊരു ഇന്ത്യയെ നിര്‍മിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരുന്നു ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങള്‍. നിരവധി പദ്ധതികളാണ് പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.

കോവിഡ് മഹാമാരി രാജ്യത്ത് വ്യാപിച്ചപ്പോഴും ഓരോ പൗരന്റേയും ജീവിതസാഹചര്യം മെച്ചപ്പെട്ടതാക്കാന്‍ വേണ്ടതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഒരാള്‍ പോലും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ ഭക്ഷ്യശേഖരണം കാര്യക്ഷമമാക്കി. ഓരോ പൗരനും കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കി, പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: have spared no effort in service of the nation in last eight years says pm modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented