
ഹത്രാസിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം | ഫോട്ടോ: എ.എഫ്.പി.
ന്യൂഡല്‍ഹി : ഹാഥ്രസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന പോലീസ് വാദത്തെ തള്ളി അലിഗഢിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാല മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അസിം മാലിക്.
പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. എന്നാൽ ഫോറൻസിക് റിപ്പോര്‍ട്ടിന് ഉപയോഗിച്ചത് 11 ദിവസം പഴക്കമുള്ള സാമ്പിളുകളാണെന്നും മെഡിക്കല്‍ ഓഫീസര്‍ ആരോപിച്ചു.
ഹാഥ്രസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് യുപി പോലീസ് ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടി പറഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വരുന്നത്. സ്ഥിരീകരണത്തിനു വേണ്ടിയായിരുന്നു ഫോറൻസിക് പരിശോധനയ്ക്ക നിർദേശിച്ചത്.
ദിവസങ്ങൾ പഴക്കമുള്ള സാമ്പിളായതിനാൽ പോലീസ് ഉന്നയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് യാതൊരു നിയമ സാധുതയും ഇല്ലെന്നാണ് അസിം മാലിക് പറഞ്ഞത്.
ബലാത്സംഗ ചെയ്യപ്പെട്ടു എന്ന ആരോപണം ഉയര്‍ന്നു 11 ദിവസത്തിനു ശേഷമാണ് സാമ്പിളുകള്‍ ശേഖരിച്ചതും പരിശോധിച്ചതും. കുറ്റകൃത്യം നടന്ന് 96 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കണമെന്നുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരമൊരു വീഴ്ച.
അതേസമയം ഹാഥ്രസ് ഉന്നയിച്ച് പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നത്.
content highlights: Hathras Gang rape, Medical officer says girl was raped
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..