ഹത്രാസിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം | ഫോട്ടോ: എ.എഫ്.പി.
ന്യൂഡല്‍ഹി: ഹാഥ്‌റസ് കേസില്‍ സി.ബി.ഐ. അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ബലാത്സംഗക്കൊലക്കേസില്‍ അലഹാബാദ് ഹൈക്കോടതി മേല്‍നോട്ടം വഹിക്കട്ടേയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നോക്കാമെന്നും കേസ് വിധിപറയാന്‍ മാറ്റിക്കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിരീക്ഷിച്ചിരുന്നു. സി.ബി.ഐയോ എസ്.ഐ.ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജികളിലാണ് സുപ്രീം കോടതി ചൊവ്വാഴ്ച വിധിപറഞ്ഞത്.
കുടുംബത്തിന് ഉന്നാവോ കേസിലേതുപോലെ സി.ആര്‍.പി.എഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയര്‍ന്നു. സുരക്ഷ നല്‍കുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
Content Highlights: Hathras case: Allahabad High Court to monitor CBI probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..