ബജ്‌റംഗ് മുനി ദാസ് | Photo: ANI
ലഖ്‌നൗ: മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നതുള്‍പ്പെടെ വിദ്വേഷ പ്രസംഗം നടത്തിയ ആള്‍ അറസ്റ്റില്‍. യുപിയിലെ മഹര്‍ഷി ശ്രീ ലക്ഷമണ്‍ ദാസ് ഉദാസിന്‍ ആശ്രമ മേധാവി ബജ്‌റംഗ് മുനി ദാസാണ് അറസ്റ്റിലായത്.
ഏപ്രില്‍ 2ന് ആണ് വിദ്വേഷ പ്രസംഗം നടന്നത്. പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇയാളുടെ പ്രസംഗം. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ രംഗത്തുവരികയും പോലീസിനോട് ഇത്തരം പ്രശ്‌നങ്ങളില്‍ കാഴ്ചക്കാരാകരുതെന്നും നടപടിയെടുക്കണമെന്നും നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
വിദ്വേഷ പ്രസംഗത്തിനും പരാമര്‍ശത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ മാപ്പപേക്ഷയുമായി ബജ്‌റംഗ് രംഗത്തുവന്നിരുന്നു. തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്നായിരുന്നു ഇയാളുടെ വാദം.
Content Highlights: hatemonger arrested for hate speech threatening to rape muslim women
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..