രാജ്യത്ത് വെറുപ്പും വിദ്വേഷവും വര്‍ധിച്ചു; അത് ഗുണംചെയ്യുന്നത് രണ്ട് വ്യവസായികള്‍ക്കുമാത്രം- രാഹുല്‍


ഡൽഹി രാംലീല മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച 'ഹല്ലാ ബോൽ' റാലിയിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന രാഹുൽ |ഫോട്ടോ:Twitter.com/INCIndia

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിലക്കയറ്റത്തിനെതിരെ ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ഹല്ലാ ബോല്‍' റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. 'ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വിഭജിക്കുന്നു. അവര്‍ ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഈ ഭയത്തിന്റെ പ്രയോജനം ലഭിക്കുന്നത് ആര്‍ക്കാണ്? പാവപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ ഇവരില്‍ ആര്‍ക്കെങ്കിലുമാണോ മോദി സര്‍ക്കാരില്‍നിന്ന് പ്രയോജനം ലഭിക്കുന്നത്? വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്', രാഹുല്‍ പറഞ്ഞു.

കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടയില്‍ വന്‍ ജനക്കൂട്ടമാണ് കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നത്. റോഡും വിമാനത്താവളങ്ങളും ഒന്നൊന്നായി പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികള്‍ വാങ്ങിക്കൂട്ടുകയാണ്. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു. നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിക്കുന്നു. വെറുപ്പും വിദ്വേഷവും പടര്‍ത്തി ആളുകള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നു. പാകിസ്താനും ചൈനയും അതിന്റെ നേട്ടം കൊയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന 'ഭാരത് ജോഡോ' യാത്രയിലൂടെ തെരുവിലിറങ്ങാന്‍ ആളുകളോട് രാഹുല്‍ ആഹ്വാനം ചെയ്തു. ഒരു ഭാഗത്ത് ജനങ്ങള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ മറുഭാഗത്ത് അവരെ വിലക്കയറ്റം ദുരിതത്തിലാക്കുന്നു. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലയളവിലൊന്നും ഇല്ലാത്ത പ്രയാസത്തിലാണ് സാധാരണ ജനങ്ങള്‍. കര്‍ഷകരുടെ പ്രശ്‌നമായാലും അതിര്‍ത്തിയില്‍ ചൈനയുമായുള്ള പ്രശ്‌നമായാലും. രാജ്യം ഏറെ പ്രതിസന്ധി നേരിടുന്നുവെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിലക്കയറ്റമാണോ വിദ്വേഷമാണോ രാജ്യത്തെ ശക്തിപ്പെടുത്തുന്നതെന്ന് എനിക്ക് നിങ്ങളോട് ചോദിക്കേണ്ടതുണ്ട്. നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. മറുവശത്ത് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഞങ്ങള്‍ വിദ്വേഷം ഇല്ലാതാക്കുന്നു, വിദ്വേഷം ഇല്ലാതാക്കുമ്പോള്‍ രാജ്യം അതിവേഗം നീങ്ങും. അതാണ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം', രാഹുല്‍ വ്യക്തമാക്കി.

Content Highlights: Hate is on rise in India, says Rahul Gandhi-Halla Bol’ rally


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented