ദുഷ്യന്ത് ചൗട്ടാല | ഫോട്ടോ: പി.ടി.ഐ.
ഛത്തീസ്ഗഢ്: ഹരിയാണയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്ത് സ്ഥിരതാമസക്കാരായവർക്ക് നീക്കിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ബില്‍ ഹരിയാണ നിയമസഭ പാസ്സാക്കി. ഹരിയാണ തൊഴില്‍ മന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ ഇന്ന് നിയമസഭയില്‍ വെച്ചത്.
സ്വകാര്യ കമ്പനികള്‍, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ 75 ശതമാനം ജോലിയും സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കണമെന്ന് ഹരിയാണ സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ബില്‍ വ്യവസ്ഥചെയ്യുന്നു.
പ്രതിമാസം 50,000 രൂപയില്‍ കുറവ് ശമ്പളമുള്ള ജോലികളാണ് ഇപ്രകാരം സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ ചില പ്രത്യേക വിഭാഗം ജോലികളില്‍ പ്രാദേശിക ഉദ്യോഗാര്‍ഥികളെ ലഭ്യമല്ലാതെവന്നാല്‍ പുറത്തുനിന്ന് ആളെ എടുക്കാം.
Content Highlights: Haryana To Bring 75% Quota For Locals In Private Sector Jobs
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..