ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ ഇനിമുതല്‍ പുലര്‍ച്ചെ ഒരു മണി തുറക്കും. കൂടാതെ ബിയറിന്റെയും വൈനിന്റെയും വില കുത്തനെ കുറയ്ക്കുകയും മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തുകയും ചെയ്തു. ഹരിയാനയിലെ പുതിയ മദ്യനയത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങളുള്ളത്.
11 മണിവരെയാണ് നിലവില്‍ നഗരങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തനസമയം. ഇത് രണ്ട് മണിക്കൂര്‍കൂടി നീട്ടി പുലര്‍ച്ചെ ഒരു മണിവരെയാക്കുകയായിരുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ബാറുടമകള്‍ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കണം.
വ്യാഴാഴ്ച മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് പുതിയ മദ്യനയം സംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. എല്ലാത്തരം മദ്യത്തിന്റെയും എക്സൈസ് ഡ്യൂട്ടിയിലും ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Haryana’s new excise policy; bars to remain open till 1 AM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..