ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ്


ഹണിപ്രീത് ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി വ്യാഴാഴ്ച കൊണ്ടുപോകുമെന്ന് പോലീസ്

പഞ്ച്കുളാ: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളർത്ത് മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന.

ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കോടതിയുടെ അനുമതി തേടും.

ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ പഞ്ച്കുളയിലുണ്ടായ കലാപം സംബന്ധിച്ച് 40 ചോദ്യങ്ങളാണ് ഹണിയോട് പോലീസ് ചോദിച്ചത്. എന്നാല്‍ ഇതില്‍ 13 ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. 27 ചോദ്യങ്ങള്‍ക്ക് പരസ്പര ബന്ധമില്ലാതെയാണ് മറുപടി നല്‍കിയത്.

ഒളിവില്‍ പോയ ഡേരാ അന്തേവാസിയായ ആദിത്യന്‍ ഇന്‍സാനുമായി താന്‍ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് മാത്രമാണ് തൃപ്തികരമായി ഹണി നല്‍കിയ ഏക മറുപടി.

ഡേരാ വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതും, ഡേരാ വാഹനം കത്തിച്ചതും, ഡേരാ ഗുണ്ടകള്‍ക്ക് ലഭിച്ച അഞ്ച് കോടി രൂപയുടെ ഉറവിടവും, ഒളിവില്‍ കഴിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന അന്തര്‍ദേശീയ സിം കാര്‍ഡ് എവിടുന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഹണിപ്രീത് തയാറായില്ല.

ചോദ്യം ചെയ്യലിനോട് ഹണിപ്രീത് നിസംഗത് പ്രകടിപ്പിക്കുകയാണ്. അതുകൊണ്ട് കോടതി അനുവദിച്ച ആറ് ദിവസം റിമാന്‍ഡ് കാലാവധി മതിയാകാതെ വരും. റിമാന്‍ഡ് കാലാവധി നീട്ടാന്‍ ആവശ്യപ്പെടുന്നതിനൊപ്പം നാര്‍ക്കോ പരിശോധന നടത്താന്‍ കോടതിയുടെ അനുമതി തേടുമെന്നും പഞ്ച്കുളാ പോലീസ് കമ്മീഷണര്‍ എ.എസ്. ചൗള പറഞ്ഞു.

ഹണിപ്രീത് ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി വ്യാഴാഴ്ച കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


menaka gandhi

2 min

കേരളത്തിലെ കാട്ടുപന്നി ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി. എം.പി. മേനകാ ഗാന്ധി

May 27, 2022

Most Commented