മേലുദ്യോഗസ്ഥൻ അപമാനിക്കാൻ ശ്രമിച്ചുവെന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഫെയ്സ്ബുക്ക് പോസ്റ്റിൽ


ഹരിയാനയില്‍ നിന്നുള്ള 28കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.

ചണ്ഡിഗഡ്: സര്‍വീസ് ഫയലില്‍ ഭിന്നാഭിപ്രായമെഴുതിയതിന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഐ.എ.എസ് ഉദ്യോഗസ്ഥ. ഹരിയാനയില്‍ നിന്നുള്ള 28കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ ഉദ്യോഗസ്ഥന്‍ തള്ളിക്കളഞ്ഞു. മറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് ആവശ്യമായ എല്ലാ അനുമതിയും ലഭിച്ച ഫയലില്‍ അവര്‍ മാത്രം വിരുദ്ധ അഭിപ്രായം രേഖപ്പെടുത്തിയെന്നും ആരോപിച്ചു.

സംഭവത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ഐഎ.എസ് ഉദ്യോഗസ്ഥ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. മെയ് 22ന് തന്നെ ഓഫീസിലേയ്ക്ക് വിളിപ്പിച്ച ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി. ഫയലില്‍ അത്തരത്തില്‍ എഴുതിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. തനിക്കെതിരെ പരാതി നല്‍കുമെന്നും ആനുവല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ എതിരായി എഴുതുമെന്നും ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

മെയ് 31ന് തന്റെ മുറിയിലേക്ക് വിളിപ്പിച്ചു. ആ സമയം മറ്റാരെയും മുറിയിലേക്ക് കടത്തി വിടരുതെന്ന ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. ഒരു വധുവിനോടെന്നപോലെയാണ് അയാള്‍ എന്നോട് സംസാരിച്ചത്. അയാളുടെ പെരുമാറ്റം ഒട്ടും സഭ്യമായിരുന്നില്ല. ജൂണ്‍ 6ന് ഓഫീസിലേയ്ക്ക് വിളിപ്പിച്ച ശേഷം വൈകുന്നേരം 5 മുതല്‍ 7.30 വരെ കാത്തുനിര്‍ത്തിയെന്നും അവര്‍ ആരോപിച്ചു.

'ഞാന്‍ അയാള്‍ക്ക് അഭിമുഖമായി ഇരുന്നു. അയാളുടെ കസേരയ്ക്ക് അടുത്തേക്ക് ചെല്ലാന്‍ അയാള്‍ ആവശ്യപ്പെട്ടു. അടുത്തെത്തിയപ്പോള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് എന്നെ കാട്ടിതരാന്‍ ശ്രമിക്കുന്നത് പോലെ അയാള്‍ അഭിനയിച്ചു. ഞാന്‍ തിരിച്ച് എന്റെ കസേരയില്‍ വന്നിരുന്നു. കുറച്ച് സമയത്തിന് ശേഷം പേപ്പറുകള്‍ തിരയുന്നത് പോലെ അഭിനയിച്ച് കൊണ്ട് അയാള്‍ വീണ്ടും എന്റെ അരികിലെത്തി കസേരയില്‍ തള്ളി. ' അവര്‍ കുറിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented