കലിയടങ്ങാതെ കര്‍ഷകര്‍; ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു


പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎൻഐ

ന്യൂഡല്‍ഹി: ഹരിയാനയില്‍ രണ്ടാംദിവസവും ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നു. ഫത്തേഹാബാദില്‍ സംസ്ഥാന സഹകരണമന്ത്രി ഭന്‍വാരി ലാല്‍ പങ്കെടുത്ത ബി.ജെ.പി യോഗത്തിലേക്ക് ഞായറാഴ്ച കര്‍ഷകര്‍ ഇരച്ചുകയറി. ഝാജറില്‍ ബി.ജെ.പി എംപി അരവിന്ദ് ശര്‍മ്മ പങ്കെടുക്കാനിരുന്ന ചടങ്ങിലും കര്‍ഷകര്‍ പ്രതിഷേധവുമായെത്തി. രഹസ്യമായി നടത്താനിരുന്ന ചടങ്ങ് പ്രതിഷേധക്കാര്‍ മുന്‍കൂട്ടി അറിഞ്ഞ് എത്തുകയായിരുന്നു.

ശനിയാഴ്ച ഹിസാര്‍, ജമുനാനഗര്‍ ജില്ലകളില്‍ നടന്ന സംഘര്‍ഷം കണക്കിലെടുത്ത് യോഗസ്ഥലത്തിനു പുറത്ത് ബാരിക്കേഡുകള്‍ വിന്യസിച്ചിരുന്നെങ്കിലു കര്‍ഷകര്‍ അത് മറികടന്നെത്തി പോലീസുകാരുമായി ഏറ്റുമുട്ടി.

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തില്‍ സംസ്ഥാനത്തെ പലയിടത്തും കര്‍ഷകര്‍ ബി.ജെ.പി നേതാക്കളുമായി ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞദിവസം ജമുനാനഗറില്‍ ഗതാഗതമന്ത്രി മൂല്‍ചന്ദ് ശര്‍മ്മ പങ്കെടുക്കാനിരുന്ന ചടങ്ങിനിടെയാണ് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയത്.

ബി.ജെ.പി- സഖ്യകക്ഷി നേതാക്കള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് പ്രതിഷേധക്കാര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കാത്തതടക്കം കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ കര്‍ഷകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ രാജ്യത്തി്ന്റെ പലഭാഗങ്ങളില്‍ കര്‍ഷക പ്രതിഷേധം നടന്നുവരികയാണ്. പഞ്ചാബ്, ഹരിയാന, യുപി തുടങ്ങി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയുടെ പലഭാഗത്തായി ഇപ്പോഴും പ്രതിഷേധത്തിലാണ്.

ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടച്ചും മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയും കര്‍ഷകപ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Content Highlights: Haryana Farmers' Anger Unabated, Another State Minister Faces Ire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented