കര്‍ണാല്‍: ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും പുതിയ താരം ഹരിയാണയിലെ ഒരു ഡോക്ടറാണ്. ചാണകം തിന്നുന്ന ഡോക്ടറുടെ വീഡിയോ വൈറലായതോടെയാണിത്. ചാണകം തിന്നുന്നതിനൊപ്പം അതിന്റെ ഗുണമേന്മകളെക്കുറിച്ച് ഡോക്ടര്‍ വീഡിയോയില്‍ വാചാലനാകുന്നുമുണ്ട്.

ഹരിയാണയിലെ കര്‍ണാലിലുള്ള ശിശുരോഗ വിദഗ്ധന്‍ (എം.ബി.ബി.എസ് എം.ഡി) എന്നവകാശപ്പെടുന്ന ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് പ്രശസ്തനായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് മനോജ് ചാണകം കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ചാണകം കഴിക്കുന്നതും ഗോമൂത്രം കുടിക്കുന്നതും രോഗത്തെ അകറ്റി നിര്‍ത്തുമെന്നും സ്ത്രീകള്‍ ചാണകം കഴിച്ചാല്‍ സിസേറിയന്‍ വേണ്ടിവരില്ലെന്നും സുഖപ്രസവം നടക്കുമെന്നും ഇയാള്‍ പറയുന്നു. ചാണകം കഴിച്ചാല്‍ മനസ്സും ശരീരവും ശുദ്ധമാകുമെന്നും ഇയാള്‍ പ്രഖ്യാപിക്കുന്നുണ്ട്

 

Content Highlights: Haryana doctor eats cow dung Viral video