'സ്വീറ്റി വെഡ്‌സ് ഷേരു'; വളര്‍ത്തുനായ്ക്കളെ വിവാഹം കഴിപ്പിച്ചു, വൈറലായി വീഡിയോ


സ്വീറ്റിയെ വിവാഹത്തിനായി ഒരുക്കുന്നു | Screengrab : YouTube Video

സ്വീറ്റിയുടേയും ഷേരുവിന്റേയും വിവാഹത്തിന് ഒരുകുറവുമുണ്ടായില്ല. പൊട്ടു തൊട്ട്, പാദസരങ്ങളണിഞ്ഞ്, ചുവന്ന ഷോള്‍ കൊണ്ട് തലമറച്ച സ്വീറ്റിയെ വീട്ടുകാര്‍ മണ്ഡപത്തിലിരുത്തി. ഷേരുവിനേയും നവവരനെയെന്ന പോലെ വീട്ടുകാര്‍ മണ്ഡപത്തിലെത്തിച്ചു. ഇവരുടെ വിവാഹത്തിന് ക്ഷണിക്കപ്പെട്ട നൂറോളം അതിഥികളും പങ്കെടുത്തു. അഗ്നിയ്ക്ക് വലംവെക്കുന്നതുള്‍പ്പെടെ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു. അങ്ങനെ ഹരിയാണയില്‍ അയല്‍വീട്ടുകാരുടെ വളര്‍ത്തുനായകളായ സ്വീറ്റിയും ഷേരുവും നവംബര്‍ 14 ന് വിവാഹിതരായി.

പാലം വിഹാര്‍ എക്സ്റ്റന്‍ഷനിലെ ജിലെ സിങ് കോളനിയിലെ അയല്‍വീട്ടുകാരാണ് തങ്ങളുടെ ഓമനകളുടെ വിവാഹത്തിന് മുന്‍കയ്യെടുത്തത്. നാല് ദിവസം മുമ്പാണ് ഇത്തരമൊരു വിവാഹാലോചന ഉണ്ടായത്. പിന്നെ വൈകിയില്ല, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.മൃഗസ്നേഹികളായ സവിതയും ഭര്‍ത്താവുമാണ് സ്വീറ്റിയുടെ ഉടമകള്‍. മക്കളില്ലാത്തതിനാല്‍ സ്വന്തം മകളെ പോലെയാണ് സ്വീറ്റിയെ ഇവര്‍ വളര്‍ത്തുന്നത്. വഴിയില്‍ അലഞ്ഞുനടക്കുന്ന നായകള്‍ക്കും മറ്റും ഭക്ഷണം കൊടുക്കുന്ന പതിവുണ്ടായിരുന്ന സവിതയുടെ ഭര്‍ത്താവിന്റെ പിന്നാലെ മൂന്ന് കൊല്ലം മുമ്പ് കൂടി വീട്ടിലെത്തിയതാണ് സ്വീറ്റി. അയല്‍വാസികള്‍ക്കും പ്രിയങ്കരിയാണ് സ്വീറ്റി. സ്വീറ്റിയുടെ വിവാഹത്തെ കുറിച്ച് ആളുകള്‍ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നാണ് അയല്‍പക്കത്തെ ഷേരുവുമായി വിവാഹം നടത്താമെന്നുള്ള തീരുമാനത്തിലെത്തിയത്. വിവാഹത്തില്‍ തങ്ങള്‍ക്കുള്ള ആഹ്ളാദം ഷേരുവിന്റെ വളര്‍ത്തമ്മയായ മനിത പങ്കുവെച്ചു.

വിവാഹച്ചടങ്ങിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. യൂട്യൂബില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മകളുടെ വിവാഹം കാണുന്ന പോലെ സന്തോഷാശ്രുക്കളോടെ സവിതയേയും ആഹ്ളാദം പ്രകടിപ്പിക്കുന്ന മനിതയേയും വീഡിയോയില്‍ കാണാം. വിവാഹത്തിനെത്തിയ അയല്‍വാസികളും ആട്ടവുംപാട്ടുമായി ആഘോഷക്കാഴ്ചയൊരുക്കുന്നതും വീഡിയോയിലുണ്ട്.

Content Highlights: Haryana, couple conducts, wedding rituals,two pet dogs, Sweety and Sheru, Viral Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented