ചണ്ഡീഗഢ്: ഹരിയാണയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ യുവാക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ച കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സംസ്ഥാനത്തെ യുവാക്കള്‍ക്ക് സുപ്രധാന ദിവസമാണ് ഇന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹരിയാണയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) യുടെ തലവനാണ് ദുഷ്യന്ത്. സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും പ്രാദേശിക യുവാക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയും ജെജെപിയും നല്‍കിയിരുന്നു. സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിച്ചശേഷവും സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രാദേശിക യുവാക്കള്‍ക്കുവേണ്ടി സംവരണം ഏര്‍പ്പെടുത്തുത്തുന്നതിനുള്ള ബില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.
അതിനിടെ, കരട് ഓര്‍ഡിനന്‍സിന് അടുത്ത മന്ത്രിസഭാ യോഗത്തില്‍ മാത്രമെ അന്തിമ അംഗീകാരം നല്‍കൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ എല്ലാ ഫാക്ടറികളിലും വ്യവസായ ശാലകളിലും സ്ഥാപനങ്ങളിലും സംസ്ഥാനത്തെ യുവാക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് നീക്കമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. പത്തിലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും 50,000 രൂപയില്‍ താഴെ പ്രതിമാസ വേതനം ലഭിക്കുന്ന ജീവനക്കാര്‍ക്കുമാവും പുതിയ നിയമം ബാധകമാവുക. സംസ്ഥാനത്തെ സ്ഥാപനങ്ങളില്‍ നിലവില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാനക്കാരെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Haryana Cabinet Clears 75% Quota in Private Jobs for State Residents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..