റാഞ്ചി: 15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാന്‍ ലോക ആനദിനത്തില്‍ സര്‍ക്കാര്‍ ഉത്തരവ്. ആനയെമയക്ക് വെടിവെക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് ആനയെക്കൊല്ലാനുള്ള തീരുമാനമെടുത്തതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ എല്‍ ആര്‍ സിങ് അറിയിച്ചു.
ആനയെ വെടിവെച്ച് കൊല്ലാനായി പ്രസിദ്ധ ഷൂട്ടര്‍ നവാബ് ഷഫാത്ത് അലിഖാനെ നിയോഗിച്ചു.
മാര്‍ച്ച് മാസത്തില്‍ ബിഹാറിലെ 4 പേരെ ചവിട്ടിക്കൊന്ന ആന അതിര്‍ത്തി കടന്ന് ജാര്‍ഖണ്ഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെത്തിയ ആനയുടെ ആക്രമണത്തില്‍ 11പേരാണ് കൊല്ലപ്പെട്ടത്.
സാഹിബ് ഗഞ്ച് ജില്ലയിലെ കിഴക്കാംതൂക്കായ പ്രദേശങ്ങള്‍ മൂലം മയക്ക് വെടിവെക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാലാണ് ആനയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടതെന്നും എല്‍ആര്‍ സിങ് ന്യായീകരിക്കുന്നു.
'15 അടി ദൂരം മാത്രമാണ് ഈ പ്രദേശത്തിന്റെ ദൃശ്യത. അതുകൊണ്ട് തന്നെ മയക്കു വെടിവെക്കുക എന്നത് അസാധ്യമാണ്. ഇതുവരെ ഒരുപാട് മനുഷ്യരെ ആന കൊന്നു. നാല് ദിവസത്തിനിടെ 2 പേരാണ് മരിച്ചത്. 24മണിക്കൂറോളം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചിട്ടും മയക്ക് വെടിവെക്കാനായില്ല മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് വെടിവെച്ച് കൊല്ലുന്നത്' അദ്ദേഹം പറയുന്നു.
കൂട്ടം തെറ്റിയ ആന തിരികെ കാട്ടിലേക്ക് പോവാന്‍ കഴിയാതെ വന്നതോടെയാണ് ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നത്.
പഹാരിയ ആദിവാസി വിഭാഗമാണ് ഇവിടങ്ങളില്‍ താമസിക്കുന്നതെന്നതു കൊണ്ട് തന്നെ കൊല്ലപ്പെട്ട 11പേരില്‍ ഒമ്പതും പഹാരിയ വിഭാഗത്തില്‍ പെട്ടവരാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും ദരിദ്രരായ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് പഹാരിയകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..