ഹരിവംശ് നാരായൺ സിങ് | ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി ഹരിവംശ് നാരായണ്‍ സിങ്ങിനെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടെയായിരുന്നു തിരഞ്ഞെടുപ്പ്. ജെ.പി. നഡ്ഡയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ജനതാദള്‍(യു) എം.പിയാണ് ഹരിവന്‍ശ്.
പ്രതിപക്ഷത്തുനിന്ന് ആര്‍.ജെ.ഡിയുടെ മനോജ് ഝാ പത്രിക നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പിന് തയ്യാറായില്ല. തുടര്‍ന്നാണ് ശബ്ദവോട്ടോടെ ഹരിവന്‍ശ് നാരായണിനെ തിരഞ്ഞെടുത്തത്.
ഹരിവംശ് നാരായണ്‍ സിങ്ങിനെ അനുമോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചു. പക്ഷഭേദമില്ലാതെ അംഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ഏതാനും ബില്ലുകള്‍ ഇന്ന് അവതരിപ്പിക്കുന്നുണ്ട്.
രണ്ട് ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍ പാസ്സാക്കിയിരുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഹോമിയോപ്പതി, നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ എന്നീ ബില്ലുകളാണ് ലോക്‌സഭ പാസ്സാക്കിയത്. അതേസമയം, ബാങ്കിങ് റഗുലേഷന്‍ അമന്‍ഡ്‌മെന്റ് ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു.
Content Highlights: Harivansh elected Rajya Sabha deputy chairman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..